കാനഡയിൽ ആരോഗ്യമേഖലയിലെ ഒഴിവുകൾ മൂന്നിരട്ടി വർദ്ധിച്ചു. ഏറ്റവും കൂടുതൽ ഒഴിവ് നഴ്സുമാർക്ക്

By: 600110 On: Dec 4, 2025, 1:10 PM

കാനഡയിൽ ആരോഗ്യപരിപാലന മേഖലയിലെ  തൊഴിൽ ഒഴിവുകൾ കഴിഞ്ഞ എട്ട് വർഷത്തിനിടെ ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ  പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2016-നും 2024-നും ഇടയിൽ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട  ജോലികളിലെ Vacancy Rate 2.1% ശതമാനത്തിൽ നിന്ന് 5.8% ശതമാനമായാണ് വർദ്ധിച്ചത്.

ആരോഗ്യ പ്രവർത്തകരിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് നഴ്സുമാർക്കും Personal Support Workers നും ആണ്. പ്രത്യേകിച്ചും ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്സുമാരുടെ ഒഴിവുകൾ 12.8% ശതമാനത്തിലെത്തി. കാനഡയിലെ ആരോഗ്യരംഗം നേരിടുന്ന കടുത്ത തൊഴിൽ ക്ഷാമത്തിൻ്റെ രൂക്ഷതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മിക്ക ഒഴിവുകളും വലിയ നഗരപ്രദേശങ്ങളിലാണ് ഉള്ളതെങ്കിലും, വിദൂര പ്രദേശങ്ങളിൽ  ഒഴിവുകളുടെ നിരക്ക് നഗരങ്ങളിലേതിനേക്കാൾ ഏതാണ്ട് ഇരട്ടിയാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തൽ. വിദൂര പ്രദേശങ്ങളിൽ ഒഴിവുകളുടെ നിരക്ക് 9.3% ആയിരിക്കുമ്പോൾ നഗരപ്രദേശങ്ങളിൽ ഇത് 5.5% മാത്രമാണ്.